dollar
പിടികൂടിയ യു.എസ് ഡോളർ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 8.55 ലക്ഷത്തോളം വിലവരുന്ന 12,000 അമേരിക്കൻ ഡോളർ കസ്റ്റംസ് പിടികൂടി. കോലാലംപൂരിലേക്ക് പോകാനെത്തിയ കോഴിക്കോട് ഇരിങ്ങല്ലൂർ ചെറുകുന്നുമ്മൽ പൊയ്യിലിൽ സുമേഷിന്റെ ബാഗിൽ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് ഡോളർ കണ്ടെത്തിയത്. സി.ഐ.എസ്.എഫ് പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ഡോളർ കണ്ടെത്തിയത്.