കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പിന്നോട്ടടിക്കുന്നുവെന്ന്, എം.എൽ.എ.യ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ കോലഞ്ചേരി ബ്ലോക്ക് കമ്മ​റ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് രാപ്പകൽ സമരം സംഘടിപ്പിക്കുന്നു.മണ്ഡലത്തിലെ മുടങ്ങിക്കിടക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ, കോരൻകടവ് പാലത്തിന്റെ നിർമ്മാണം, കടമ്പ്രയാർ ടൂറിസം പ്രൊജക്​റ്റടക്കമുള്ള കാര്യങ്ങളിൽ എം.എൽ.എ യ്ക്ക് വികസന വിരുദ്ധ നിലപാടുകളാണെന്നാണ് ഡി.വൈ.എഫ് .ഐ ആരോപിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടറി സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും.കോലഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ജയകുമാർ അദ്ധ്യക്ഷനാകും. സംസ്ഥാന കമ്മി​റ്റിയംഗം എൻ.ജി സുജിത് കുമാർ, ജില്ലാ സെക്രട്ടറി എ.എ അൻഷാദ്, ട്രഷറർ പി.ബി രതീഷ്, ബ്ലോക്ക് സെക്രട്ടറി ടി.എ അബ്ദുൾ സമദ്, മുൻ ജില്ലാ സെക്രട്ടറി കെ.എസ്. അരുൺകുമാർ, സി.പി.എം. കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ. വർഗീസ്, കെ.വി.ഏലിയാസ്, എം.എം.മോനായി, എം.പി. വർഗീസ്, എൽ.ഡി.എഫ് കൺവീനർ ജോർജ് ഇടപ്പരത്തി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി പൗലോസ്,ഷിജി അജയൻ, കെ.കെ രാജു, പി.കെ. വേലായുധൻ തുടങ്ങിയവർ സംസാരിക്കും. നാളെ വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്യും.