പറവൂർ : സംസ്ഥാന സഹകരണ വകുപ്പ് എറണാകുളത്ത് സംഘടിപ്പിച്ച കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്ന് മാഞ്ഞാലി എ.ഐ.എസ് യു.പി സ്കൂളിലേക്ക് പുസ്തകം വാങ്ങുന്നതിനായി പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നൽകുന്ന കൂപ്പണിന്റെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ നിർവഹിച്ചു. സ്കൂൾ മാനേജർ പി.എം. അബ്ദുൽ ഖാദർ, ഹെഡ്മിസ്ട്രസ് സെലീന പി. ഷൗക്കത്ത് എന്നിവർ കൂപ്പൺ ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടർ ടി.എ. നവാസ്, സെക്രട്ടറി ഇൻചാർജ് എ.കെ. മണി, പി. അൻവർ, സാജിത നിസാർ, പി.ടി.എ പ്രസിഡന്റ് വി.എം. അബ്ദുൽ സത്താർ, എ.ഐ.എസ്.ഒ.എസ്.എ പ്രസിഡന്റ് ടി.എ. മുജീബ് തുടങ്ങിയവർ സംസാരിച്ചു.