മൂവാറ്റുപുഴ: പെൻഷനേഴ്‌സ് യൂണിയൻ ആയവന യൂണിറ്റ് വാർഷിക പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എൽ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സ്വാന്ത്വന പെൻഷൻ വിതരണോദ്ഘാടനം കെ.എസ്.എസ്.പി.യു. ജില്ലാ സെക്രട്ടറി കെ.മോഹനൻ നിർവഹിച്ചു. 80 വയസ് കഴിഞ്ഞ അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. ബി.വേണുഗോപാൽ, എസ്.എൻ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.യു.പൗലോസ്, പി.കെ.ആഗ്‌നസ്, കെ.സി.ജോൺ, വി.ജെ.പത്മിനി, ശാരദ രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ ജോർജ്, പി.കെ.നാരായണൻ നായർ, കെ.എം.മാണി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എൽ.ജോസഫ്(പ്രസിഡന്റ്), കെ.സി.ജോൺ, വി.ജെ.പത്മിനി, കെ.വി. സാജു(വൈസ് പ്രസിഡന്റുമാർ), പി.വേണുഗോപാൽ(സെക്രട്ടറി), കെ.യു. പൗലോസ്,ശാരദ രാധാകൃഷ്ണൻ, അഗസ്റ്റ്യൻ ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ), എസ്.എൻ.ഉണ്ണികൃഷണൻ നമ്പൂതിരി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.