പറവൂർ : വലിയപല്ലംതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം വലിയപറമ്പ് ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപന കർമ്മം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിച്ചു. മേൽശാന്തി ദുധിശാന്തി കാർമ്മികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, ശാഖാ പ്രസിഡന്റ് ടി.സി. സന്ദീപ്, വൈസ് പ്രസിഡന്റ് കെ.വി. ബൈജു, സെക്രട്ടറി സി.ജി. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.