leelavathi
എടത്തല അൽ അമീൻ കോളേജ് ഭാഷാ വിഭാഗം, സൗണ്ട് എൻജിനീയറിംഗ് വിഭാഗത്തിന്റെ സഹകരണത്തോടെ നിർമ്മിച്ച 'ഡാവേലി' എന്ന ഡോക്യുമെന്ററി സാഹിത്യകാരി ഡോ.എം. ലീലാവതി ഡോ.രതി ആർ.മേനോന് പോസ്റ്റർ നൽകി പ്രകാശിപ്പിക്കുന്നു

ആലുവ: എടത്തല അൽഅമീൻ കോളേജ് ഭാഷാവിഭാഗം, സൗണ്ട് എൻജിനീയറിംഗ് വിഭാഗത്തിന്റെ സഹകരണത്തോടെ നിർമ്മിച്ച 'ഡാവേലി' എന്ന ഡോക്യുമെന്ററി ഡോ.എം. ലീലാവതി ഡോ.രതി ആർ.മേനോന് പോസ്റ്റർ നൽകി പ്രകാശിപ്പിച്ചു.
നിർമ്മാതാവ് സിയാദ് കോക്കർ അദ്ധ്യക്ഷത വഹിച്ചു. ടി.പി.എം. ഇബ്രാഹിംഖാൻ ഡോ. എം. ലീലാവതിയെ ആദരിച്ചു.

കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ എം.ബി. ശശിധരൻ, ഡോ.ശാലിനി അജിത്, ഡോ.എം.എച്ച്. ഷാനിബ, ഡോ. സിനി കുര്യൻ, പ്രൊഫ. അബ്ദുൽ സലാം, പ്രൊഫ. റീന പോൾസൺ, പ്രൊഫ. ഹാരോൾഡ് കൊറയ്യ, പ്രൊഫ.അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. മൺമറഞ്ഞ കലാരൂപമായ 'ഡാവേലി ജനങ്ങളിലേക്കെത്തിക്കുക, സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നിർമ്മിച്ച ഡോക്യുമെന്ററിയുടെ സംവിധായകൻ രംഗനാഥ് രവിയാണ്.