മൂവാറ്റുപുഴ: സി.എം.ഐ. കാർമൽ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിലുള്ള ഗോഗ്രീൻ പ്രൊജക്ടിന്റെ ഭാഗമായി ദേശീയ ഹരിത ഉച്ചകോടി 29ന് ഉച്ചകഴിഞ്ഞ് 2ന് മൂവാറ്റുപുഴ ടൗൺ ഹാളിൽ നടക്കും. പരിസ്ഥിതി സംരക്ഷം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ജൈവ കൃഷി എന്നിവയിൽ മികവ് പുലർത്തിയ നഗരസഭ, പഞ്ചായത്ത്, കുടുംബശ്രീ യൂണിറ്റ്,സ്‌കൂൾ, കോളജ്, ജൈവ കർഷകൻ എന്നിവർക്ക് ചടങ്ങിൽ അവാർഡ് നൽകും. അവാർഡിനായുള്ള അപേക്ഷ 20ന് മുമ്പ് റിപ്പോർട്ടും ഫോട്ടോയും സഹിതം ഓഫീസിൽ നൽകണമെന്ന് പ്രൊജക്ട് ഓഫീസർ സിറിയക് മാത്യു അറിയിച്ചു. വിവരങ്ങൾക്ക് :9400335188,8075319125.