ആലുവ: എസ്.എൻ.ഡി.പി യോഗം നോർത്ത് മുപ്പത്തടം ശാഖ ഗുരുദേവ പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സജിത സുഭാഷണൻ, വി.കെ. ശിവൻ, എം.ആർ. രാജൻ, ശാരദ മോഹനൻ കാട്ടുങ്ങൽ എന്നിവർ സംസാരിച്ചു. ഗിന്നസ് ബുക്കിൽ ഇടംനേടിയ ഏകാത്മകം മെഗാ മോഹിനിയാട്ടത്തിൽ പങ്കെടുത്തവരെ ആദരിച്ചു.