പറവൂർ : കെയർഹോം പദ്ധതിയിൽ ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ചെറിയ പല്ലംതുരുത്ത് ചെമ്പകശേരിയിൽ ഗംഗാദേവിക്ക് നിർമ്മിച്ചു നൽക്കുന്ന വീടിന്റെ കട്ടളവയ്പ്പ് എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി. ജോസ്, മുൻ പ്രസിഡന്റ് ടി.എസ്. രാജൻ, സെക്രട്ടറി ഇൻ ചാർജ് ഇ.ജി. പ്രദീപ് , ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.