chithambareswaram
ചൊവ്വര ശ്രീ ചിദംബരേശ്വര മഹാദേവക്ഷേത്ര തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന ഏഴ് ഗജവീരന്മാർ അണിനിരന്ന കാഴ്ച്ചശീവേലി

ആലുവ: ചൊവ്വര ശ്രീ ചിദംബരേശ്വര മഹാദേവക്ഷേത്ര തിരുവുത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. ഇതോടനുബന്ധിച്ച് ഏഴ് ഗജവീരന്മാർ അണിനിരന്ന കാഴ്ചശീവേലിയും തിരുവല്ല രാധാകൃഷ്ണൻ നയിച്ച മേജർസെറ്റ് പഞ്ചാരിമേളവും നടന്നു. ചിദംബരേശ്വര പുരസ്കാര സമർപ്പണം, ആറാട്ടിനെഴുന്നുള്ളിപ്പ്, തിരുആറാട്ട്, ആറാട്ട് സദ്യ, രാത്രി 25 കലശം എന്നിവയോടെ ഉത്സവത്തിന് പരിസമാപ്തിയായി. നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജിഷ്ണു പിഷാരടി, സെക്രട്ടറി എം.പി. ഷൈൻ എന്നിവർ നേതൃത്വം നൽകി.