കൂത്താട്ടുകുളം: മണ്ണത്തുർ 779-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയിലെ ശ്രീനാരായണഗുരുദേവക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു.രാവിലെ 9 ന് കലശം, 10 ന് വിശേഷാൽ മഹാഗുരുപൂജ, തുടർന്ന് പ്രഭാഷണം എന്നിവ നടന്നു. വൈകിട്ട് ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച് രഥഘോഷയാത്ര ആത്താനിക്കൽ കവലചുറ്റി ക്ഷേത്രത്തിൽ സമാപിച്ചു. ആട്ടക്കാവടി, താലപ്പൊലി, ചെണ്ടമേളം എന്നിവ ഘോഷയാത്രയിൽ അണിനിരന്നു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ,ശാഖ പ്രസിഡന്റ് എസ്.അനിൽ, വൈസ് പ്രസിഡന്റ് പി.കെ. ജയൻ, സെക്രട്ടറി പി.എൻ. വിശ്വംഭരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.