മൂവാറ്റുപുഴ: നിർമല കോളജിലെ മലയാള വിഭാഗത്തിന്റെയും ഫോക് ലോർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ദ്വിദിന ദേശീയ സെമിനാർ പ്രശസ്ത ഫോക് ലോറിസ്റ്റ് പ്രൊഫ. രാഘവൻ പയ്യനാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.ചങ്ങനാശ്ശേരി എസ്.എൻ. കോളജിലെ റിട്ടയേഡ് പ്രൊഫ. ഡോ.ബി.രവികുമാർ പടയണി സംസ്‌കൃതി കടമ്മനിട്ട കവിതയിൽ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.ഡോ.പി.ബി.സനീഷ്, ഡോ.സീമ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന വൈജ്ഞാനിക സഭയിൽ കാസർഗോഡ് കേന്ദ്ര സർവകലാശാലയിലെ അദ്ധ്യാപിക ഡോ.കെ.ദേവി,മേലുകാവ് ഹെൻറി ബേക്കർ കോളജിലെ അദ്ധ്യാപിക സൗമ്യ പോൾ, ഗവേഷക വിദ്യാർത്ഥി പി.പി.അഞ്ജലി എന്നിവർ പ്രബന്ധാവതരണം നടത്തി. ഫാ. ജോസ് സി.എം.ഐ.,എസ്.ലക്ഷ്മി പ്രിയ,സിബിൽ സണ്ണി, കൃഷ്ണജ, ആര്യ രഘു ബെൽബിൻ ജോസ്, പി.സി.അഞ്ജന, ആതിര രാജു, അമൽ ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.