spc
സെന്റ് പീ​റ്റേഴ്‌സ് കോളേജ് ചരിത്ര വിഭാഗം നടത്തുന്ന പ്രഭാഷണപരമ്പര മഹാത്മാ ഗാന്ധി യൂണിവേഴ്‌സി​റ്റി സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്‌മെന്റ് സ്​റ്റഡീസ് ഡയറക്ടർ ഡോ.എം.എച്ച്. ഇലിയാസ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി : സെന്റ് പീ​റ്റേഴ്‌സ് കോളേജ് ചരിത്രവിഭാഗം ഗാന്ധിജിയുടെ 150 ാം ജന്മവാർഷികത്തിൽ പ്രഭാഷണപരമ്പര തുടങ്ങി. എം.ജി യൂണിവേഴ്‌സി​റ്റി സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്‌മെന്റ് സ്​റ്റഡീസ് ഡയറക്ടർ ഡോ.എം.എച്ച്. ഇലിയാസ് ഉദ്ഘാടനം ചെയ്തു. ചരിത്രവിഭാഗം മേധാവി ഡോ.കെ.ആർ. ഹേമ അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ്, അദ്ധ്യാപിക അനില വർഗീസ്, അസോസിയേഷൻ സെക്രട്ടറി ശ്രീഹരി എന്നിവർ പ്രസംഗിച്ചു.