പള്ളുരുത്തി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കൊച്ചി എക്സൈസ് സംഘം കുമ്പളങ്ങി ഗവ.സ്കൂളിൽ ഓട്ടൻതുള്ളൽ നടത്തി. വിദ്യാർത്ഥികൾക്ക് ബോധവത്കരണവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിവന്റീവ് ഓഫീസർ വി.ജയരാജാണ് വേഷമിട്ടത്. അദ്ദേഹം തന്നെ എഴുതി ചിട്ടപ്പെടുത്തിയ കഥയാണ് അവതരിപ്പിച്ചത്. മാർട്ടിൻ ആൻറണി, എൻ.ടി.സുനിൽ, കെ.ജയലാൽ, പി.ജി.സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു.