joy-fiju
ജോയി ജോസഫ് ഫിജു ഫ്രാൻസിസ്

തൃക്കാക്കര: വ്യവസായിയുടെ നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിലെ രണ്ടുപ്രതികളെക്കൂടി ഇൻഫോപാർക്ക് പൊലീസ് പിടികൂടി. കാക്കനാട് കുസുമഗിരി കിളിയറ വീട് ജോയി ജോസഫ് ( 30 ) കാക്കനാട് അത്താണി പടന്നാക്കൽ വീട്ടിൽ ഫിജു ഫ്രാൻസിസ്(29 )എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 27 ന് കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ മോർ സൂപ്പർ മാർക്കറ്റിന് സമീപം പ്രതികൾ ബ്യൂട്ടിപാർലർ തുടങ്ങാനെന്ന പേരിൽ വാടകയ്ക്കെടുത്ത വീട്ടിൽ വച്ചാണ് സംഭവം.വ്യവസായിയുടെ സുഹൃത്തിന്റെ എ.ടി.എം കാർഡ് കൈക്കലാക്കി വിവിധ എ.ടി.എമ്മുകളിൽ നിന്നും 64000രൂപ പിൻവലിച്ചതായി ഇരുവർക്കുമെതിരെ കേസുണ്ട്.
കുറെക്കാലമായി അടുപ്പമുള്ള വ്യവസായിയെയും ബന്ധുവിനെയുംവിളിച്ചുവരുത്തി കെണിയിലാക്കുകയായിരുന്നു. കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് മാമംഗലം ചെറിയപട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37) കാക്കനാട് അത്താണി സ്വദേശി കൃഷ്ണവിലാസം വീട്ടിൽ കെ.എസ് കൃഷ്ണകുമാർ(മഞ്ജീഷ് 33) എന്നിവരെ ഇൻഫോപാർക്ക് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഒളിവിൽ പോയ ഇവരെ ഇൻഫോപാർക്ക് സി.ഐ അനന്തലാൽ,ഇൻഫോപാർക്ക് എസ്.ഐ ഷാജു എന്നിവർ പിടികൂടുകയായിരുന്നു. പ്രതികളുടെ സഹായത്തോടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്തആലുവ സ്വദേശിയായ ഒരാളെ കൂടി പിടികൂടാനുണ്ട്.