ldf-paravur-
പറവൂരിൽ സർക്കാർ കോളേജ് അനുവദിച്ചതിൽ എൽ.ഡി.എഫ് നടത്തിയ ആഹ്ളാദ പ്രകടനം.

പറവൂർ : കേസരി ബാലകൃഷ്ണപിള്ളയുടെ നാമധേയത്തിൽ പറവൂരിൽ ഗവൺമെന്റ് കോളേജ് അനുവദിച്ച സംസ്ഥാന സർക്കാരിനും എസ്. ശർമ്മ എം.എൽ.എക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് എൽ.ഡി.എഫ് പറവൂരിൽ ആഹ്ളോദപ്രകടനം നടത്തി. കെ.എ. വിദ്യാനന്ദൻ, കെ.പി. വിശ്വനാഥൻ, ടി.വി. നിഥിൻ, കെ.ബി. അറുമുഖൻ, കെ.ജെ. ഷൈൻ, എസ്. ശ്രീകുമാരി, പി.എൻ. സന്തോഷ്, രമാ ശിവശങ്കരൻ, കെ.ഡി. വേണുഗോപാൽ, എൻ.ഐ. പൗലോസ്, എം.എൻ. ശിവാദാസൻ എന്നിവർ നേതൃത്വം നൽകി.