m0-ly
മോളി ജോസഫ്

അങ്കമാലി: ഇംഗ്ലീഷ് കവയിത്രി ഡോ. മോളി ജോസഫിന് ഏഷ്യൻ ലിറ്റററി സൊസൈറ്റിയുടെ വിമൺ അച്ചീവേഴ്‌സ് അവാർഡ് ലഭിച്ചു. 28ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. 8 ഇംഗ്ലീഷ് കവിതാസമാഹാരങ്ങൾ ഉൾപ്പെടെ 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂക്കന്നൂർ ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രൊഫസറാണ്. ഭർത്താവ് സേവ്യർ ഗ്രിഗറി (ജനറൽ മാനേജർ, അങ്കമാലി ലിറ്റൽ ഫ്‌ളവർ ആശുപത്രി).