illikkalthodu
നീർച്ചാലുകൾ പുനരുജ്ജീവന പരിപാടിയുടെ ഭാഗമായി, ഇല്ലിക്കൽ തോട് പുനരുദ്ധാരണ പ്രവൃത്തികൾ നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: വറ്റിവരണ്ട്, വശങ്ങൾ ഇടിഞ്ഞ് കല്ലും മണ്ണും നിറഞ്ഞ് നാശമായ ഇല്ലിക്കൽ തോടിന് പുനർജന്മം . നശിച്ചുകൊണ്ടിരിക്കുന്ന നീർച്ചാലുകൾ വീണ്ടെടുക്കുവാൻ സംസ്ഥാനസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന, ഹരിത കേരളം മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ, നീർച്ചാൽ പുനരുജ്ജീവന പരിപാടിയുടെ ഭാഗമായാണ് , ഇല്ലിക്കൽ തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.

പിറവം നഗരസഭയുടെയും മണീട് പഞ്ചായത്തിന്റേയും അതിർത്തിയായ ഇല്ലിക്കൽ തോട്, കുളങ്ങര കുളത്തിൽ നിന്ന് ആരംഭിച്ച്, മൂന്ന് കിലോമീറ്ററോളം ഒഴുകി, ആറ്റുരത്തി കടവിൽ പിറവം പുഴയോട് ചേരുന്നതാണ്. ഒരുകാലത്ത് മേപ്പാടം, ഇല്ലിക്കൽ പാടശേഖരങ്ങളിലെ കൃഷിക്കാശ്യമുള്ള വെള്ളത്തിന്റെ പ്രധാന സ്രോതസായിരുന്നു ഈ തോട്. കാലക്രമേണ വറ്റിവരണ്ടും ഗതിമാറിയും മാലിന്യം നിറഞ്ഞും ഉപയോഗശൂന്യമായി. പദ്ധതിയുടെ ഭാഗമായി ശുചീകരിച്ചതിലൂടെ നീർച്ചാലുകൾ വീണ്ടെടുക്കുവാൻ സാധിച്ചതായി നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് പറഞ്ഞു.

കടുത്ത വേനലിലും അനവധി ആളുകൾ കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി ഇപ്പോൾ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കൗൺസിലർ ബെന്നി വർഗീസ് ഉദ്ഘാടനം ചെയ്തു. ബാബു പി കെ, മേരി ഷാജി, കുഞ്ഞുമ്മ ഏലിയാസ്‌, രാധ വിഎസ്, ഏലിയാസ് ഇല്ലിക്കൽ, കൃഷ്ണൻ കണ്ണൻ എന്നിവർ നേതൃത്വം നൽകി.