ആലുവ: പൊലീസ് സേനയിലെ അഴിമതിയുടെയും രാജ്യസുരക്ഷക്ക് ഭീഷണിയായി സേനയിലെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം എൻ.ഐ.എക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ബാങ്ക് കവലയിൽ നടന്ന പ്രതിഷേധ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. ഹരിദാസ്, ജില്ലാ കമ്മറ്റിഅംഗം കെ.ആർ. രാജശേഖരൻ, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, പ്രദീപ് പെരുപന്ന, പ്രീത രവീന്ദ്രൻ, ജോയി വർഗീസ്, മഹേഷ് ചൂർണിക്കര, അപ്പു മണ്ണാച്ചേരി, കെ.ആർ. റെജി എന്നിവർ നേതൃത്വം നൽകി.