മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 19, 20, 21 ദിവസങ്ങളിൽ ആഘോഷിക്കും. 19ന് രാവിലെ 6ന് രുദ്രാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് കരിമരുന്ന് പ്രയോഗം, 7.30ന് സംഗീത അരങ്ങേറ്റം, 8ന് പാട്ടും പരുന്തുകെട്ടും നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും 20ന് രാവിലെ പതിവ്പൂജകൾക്ക് പുറമെ, രാത്രി 7ന് നൃത്തനൃത്യങ്ങൾ, 8.30ന് ഗാനമേള, മഹാശിവരാത്രി ദിവസമായ 21ന് രാവിലെ 6ന് രുദ്രാഭിഷേകം, വൈകിട്ട് 3മുതൽ കാഴ്ചശ്രീബലി, 6ന് പുഷ്പാഭിഷേകം, 6.30ന് അഷ്ടാഭിഷേകം, 7ന് ദീപാരാധന, 7.30ന് നൃത്തസന്ധ്യ, 9ന് ഭാവഗീതങ്ങൾ, ഭക്തിഗാനസുധ, 11.30ന് നാദ സ്വര കച്ചേരി, 12ന് മഹാശിവരാത്രി അഭിഷേകം, വിളക്കിനെഴുന്നള്ളിപ്പ്, 1.30ന് ബാലെഅഗ്‌നിമുദ്ര എന്നിവ നടക്കും.