തൃക്കാക്കര: ഗവ. കോൺട്രാക്ടേഴ്‌സ് സംയുക്ത സമര സമിതി ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കരാറുകാർക്ക് സർക്കാർ നൽകാനുള്ള 4000 കോടിയുടെ കുടിശിക ഉടൻ അനുവദിക്കുക, ബിൽ ഡിസ്‌കൗണ്ട് സിസ്റ്റം പലിശ സർക്കാർ വഹിക്കുക, സ്റ്റാമ്പ് പേപ്പറിന്റെ അമിത വില വർദ്ധനവ് പിൻവലിക്കുക, ടാറിന്റെ യഥാർത്ഥ വില നൽകുക, തുടങ്ങിയആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.പി.ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി ചെയർമാൻ കെ.എ. അബ്ദുള്ള അദ്ധ്യക്ഷതവഹിച്ചു. കൺവീനർ ഇ.കെ. കരീം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, സംസ്ഥാന സെക്രട്ടറി പി.വി. ദിനേശ്കുമാർ, ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ സ്റ്റേറ്റ് ചെയർമാൻ ചന്ദ്രമോഹൻ, വൈസ് ചെയർമാൻ കെ.ജെ. വർഗീസ്, ജോയിന്റ് കൺവീനർ ജോജി ജോസഫ്, പി.വി. സ്റ്റീഫൻ, പി.കെ. ഇബ്രാഹിം, ടി.എ. അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു.