കൊച്ചി : കൊറോണ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട കളമശേരി മെഡിക്കൽ കോളേജിൽ ഒരുക്കിയത് അത്യാധുനിക സൗകര്യങ്ങൾ.ജില്ലയിൽ കളമശ്ശേരി മെഡിക്കൽ കോളേജാണ് ഇത്തരത്തിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കാൻ തിരഞ്ഞെടുത്തത് |
കൊറോണ പ്രതിരോധ വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ച് നാല് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ ആറ് ഷിഫ്റ്റുകളിലായാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്. ഐസൊലേഷൻ വാർഡിന്റെ പ്രവർത്തനങ്ങൾ ആർ എം ഓ ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.
കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്നതിനാൽ ഡ്യൂട്ടിയിൽ ഉള്ളവർക്കൊഴികെ മറ്റാർക്കും ഇവിടെ പ്രവേശനം ഇല്ല . എയർപോർട്ടിൽ നിന്നും രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ മെഡിക്കൽ കോളേജിലേക്ക് നേരിട്ട് എത്തിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവരെ ജില്ലാ കൺട്രോൾ റൂമിൽ നിന്ന് അറിയിപ്പ് നൽകുന്നതനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ ഐസോലേഷൻ വാർഡിലെ ട്രയാജ് ഏരിയയിൽ എത്തിച്ച് സാമ്പിളെടുക്കും. തുടർന്ന് സാമ്പിൾ പരിശോധനയ്ക്കായി അയക്കും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അഡ്മിറ്റ് ചെയ്യേണ്ട വ്യക്തികളാണെങ്കിൽ ഐസോലേഷൻ വാർഡിലേക്ക് മാറ്റും. അല്ലാത്തവരെ ആബുംലൻസിൽ തന്നെ വീടുകളിൽ എത്തിച്ച് നിരീക്ഷണത്തിൽ തുടരുവാൻ നിർദ്ദേശിക്കും. എല്ലാ ദിവസവും 10 മണിക്ക് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് ചേർന്ന് ഐസൊലേഷൻവാർഡിൽ ഉള്ളവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നു . സംസ്ഥാനത്തെ ഏറ്റവും വലിയ കൊറോണ ഐസോലേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നതും ഇവിടെയാണ്. ഇതുവരെ മെഡിക്കൽ കോളേജിലെ ഐസോലെലേഷൻ വാർഡിൽ പ്രവശിപ്പിച്ചത് 19 പേരെയാണ്. . ഈ പത്തൊൻപത് പേരുടെയും പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പീറ്റർ പി വാഴയിൽ, ഐസൊലേഷൻ വാർഡിന്റെ നോഡൽ ഓഫീസർ ആയ ആർ എം ഒ ഡോ. ഗണേഷ് മോഹൻ, എ. ആർ. എം. ഒ ഡോ. മനോജ് ആൻറണി , കമ്മ്യൂണിറ്റി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീൺ, സാമ്പിൾ ട്രാൻസ്പോർട്ടേഷൻ നോഡൽ ഓഫിസറായ ഡോ. നിഖിലേഷ് മേനോൻ എന്നിവർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു.
.
ആറു നിലയുള്ള കെട്ടിടത്തിലെ മൂന്ന് ഫ്ലോറുകൾ ഐസോലേഷൻ വാർഡാക്കി
.വാർഡിൽ 30 കിടക്കകൾ .
ഒരു ഷിഫ്റ്റിൽ ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, ഒരു അറ്റൻഡർ