തോപ്പുംപടി: വാത്തുരുത്തിയിൽ വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കപ്പലണ്ടിമുക്ക് പള്ളിപ്പറമ്പ് 7/717 ൽ താമസിക്കുന്ന ഇസ്മയിലിന്റെ മകൻ റിസ്വാൻ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. എറണാകുളം പെന്റ മേനകയിലെ ഒരു മൊബൈൽഷോപ്പിലെ ജീവനക്കാരനായ റിസ്വാൻ ജോലിക്ക് പോകുന്ന സമയത്താണ് അപകടം. ഉടനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണമടഞ്ഞു. എതിരെ വരികയായിരുന്ന ബൈക്കിലുണ്ടായിരുന്ന ആളെ നിസാര പരിക്കുകളോടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നസീമയാണ് റിസ്വാന്റെ മാതാവ്. സഹോദരി: രേഷ്മ. പൊലീസ് കേസെടുത്തു.