ഫോർട്ടുകൊച്ചി: സുഹൃത്തുക്കളുമൊത്ത് കഴിഞ്ഞദിവസം ഫോർട്ടുകൊച്ചി ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം ചെല്ലാനം തീരത്തുനിന്ന് കണ്ടെത്തി. സുധീഷ് പ്രധാൻ (26) ആണ് മരിച്ചത്. കോക്കേഴ്‌സ് തിയേറ്ററിനു സമീപത്തെ ഹൽവ സെന്ററിലെ ജീവനക്കാരനാണ്. ഫിഷർമെൻ കോളനിക്ക് സമീപത്തു നിന്നും ഇന്നലെ രാവിലെ 11 മണിയോടെ മൃതദേഹം തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. എറണാകുളം ജനൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.