basil-mathew
ബേസിൽ മാത്യു

കുറുപ്പംപടി: ട്യൂഷൻ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾ എംസി റോഡിൽ പുല്ലുവഴി തായ്ക്കരച്ചിറ ഭാഗത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. തായ്ക്കരച്ചിറ സ്വദേശികളായ വെട്ടുവേലിക്കുടി മാത്യൂസിന്റെ മകൻ ബേസിൽ മാത്യു (16), എരമത്തുകുടി റോയിയുടെ മകൻ ഗീവർഗീസ് (18) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടം. ഇതിന് സമീപത്തുള്ള എം.ജി.എം ട്യൂഷൻ സെന്ററിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. പാലായ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി. സി ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ പെരുമ്പാവൂർ സാൻജോ ആശുപത്രി മോർച്ചറിയിൽ.

ബേസിൽ മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മാതാവ് മഞ്ജു. സഹോദരി: ബിയ. പട്ടിമറ്റം മാർ കൂറിലോസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗീവർഗീസ്. മാതാവ്: ഷൈനി.