മേരി ശാന്ത
പെരുമ്പടപ്പ്: പാർക്ക് റോഡിൽ കൂവത്തറ മേരി ശാന്ത (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പെരുമ്പടപ്പ് സാന്റാക്രൂസ് ഇടവക സെമിത്തേരിയിൽ. മകൻ: സുനിൽ. മരുമകൾ: ജോമ.
മെറീന ഗോമസ്
ഫോർട്ട്‌കൊച്ചി: ഫോർട്ട്‌നഗർ എം.ഐ.ജി-12ൽ ബ്രയ്ൻ ഗോമസിന്റെ ഭാര്യ മെറീന ഗോമസ് (54) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഫോർട്ട് വെളി സെമിത്തേരിയിൽ. മകൻ: ബ്രെറ്റ് ജോണത്തൻ ഗോമസ്.
ചാത്തുണ്ണി മാസ്റ്റർ
കരുമാല്ലൂർ: പുറപ്പിള്ളിക്കാവ് ബണ്ടിന് സമീപം തീരം വീട്ടിൽ ചാത്തുണ്ണി മാസ്റ്റർ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുഹാസിനി (ടീച്ചർ). മക്കൾ: അനിത (ഗ്രാമപഞ്ചായത്ത് സെക്രട്ടറി), സീന (അസി. എൻജിനീയർ, കെ.എസ്.ഇ.ബി), ജയമോഹൻ (എൻജിനീയർ സോഫ്റ്റ്‌വെയർ, വിപ്രോ). മരുമക്കൾ: എ.പി. മുരളീധരൻ (റിട്ട. ജി.എം. ഫാക്ട്, സംസ്ഥാന പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്ര പരിഷത്ത്), പരേതനായ വേണുഗോപാൽ, പ്രസീജ.
ചാക്കോച്ചൻ
കൂത്താട്ടുകുളം: കളപ്പുരയ്ക്കൽ ചാക്കോച്ചൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൂത്താട്ടുകുളം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: നിഷ, ഷിബു. മരുമക്കൾ: സിബി, ബിൻസി.
കാർത്യായനി
നേര്യമംഗലം: താണിവീട്ടിൽ കാർത്യായനി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പത്മനാഭൻ, സുലോചന, വിശ്വംഭരൻ, സുധാകരൻ, രാധാകൃഷ്ണൻ. മരുമക്കൾ: രാജമ്മ, ശശി, വിലാസിനി, ഷീല, സുനിത.
ദേവസി
അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് ആലുക്ക പുതുശ്ശേരി വർക്കിയുടെ മകൻ ദേവസി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഡിമെയ് (ദുബായ്), ഡിന്റോ (ഓസ്‌ട്രേലിയ). മരുമക്കൾ: ആൻസി (ദുബായ്), ഭവ്യാ(ഓസ്‌ട്രേലിയ).