പിറവം : കേരളത്തിന്റെ വികസനം എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്ന സി. അച്യുതമേനോൻ ആധുനികകേരളത്തിന് അടിത്തറയിട്ട പ്രഗത്ഭനായ ഭരണാധികാരിയായിരുന്നുവെന്ന് സി.പി.ഐ.സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ്ബാബു പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തിന്റെ അമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി സി.പി.ഐ. നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം സെക്രട്ടറി സി.എൻ. സദാമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. രാജു, അസി.സെക്രട്ടറി അഡ്വ.കെ.എൻ. സുഗതൻ, ജില്ല എക്സിക്യുട്ടീവംഗം കെ.എൻ. ഗോപി, മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ, അഡ്വ. ജിൻസൺ വി.പോൾ, കെ.സി. തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

ആഘോഷത്തിന്റെ ഭാഗമായി നടന്ന റാലിയിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പിറവം ദേവിപ്പടിയിൽ നിന്നാരംഭിച്ച റാലി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. റെഡ് വാളണ്ടിയർമാരും യുണിഫോമണിഞ്ഞ വനിതകളും റാലിയെ ആകർഷകമാക്കി.

എം.എം. ജോർജ്, എ.എസ്. രാജൻ, കെ.പി. ഷാജഹാൻ, സുമയ്യ ഹസൻ, കെ.എം. മത്തായി, അംബിക രാജേന്ദ്രൻ, അഡ്വ. ജൂലി സാബു, അഡ്വ. ബിമൽചന്ദ്രൻ, സി.എ. സതീഷ്, ബെന്നി.വി.വർഗീസ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.