ചെർപ്പുളശേരി : പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ ഒരുകോടി രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അറിയിച്ചു. കോളജിന്റെ സൂവർണ്ണ ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മത വിജ്ഞാനം മാനവിക നന്മക്ക് ഉപകരിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ ജനങ്ങൾക്ക് പ്രതീക്ഷയും സമാധാനവും നൽകാൻ സമൂഹത്തിലെ പണ്ഡിതന്മാർക്കാവണമെന്നും അദ്ദേഹം പറഞ്ഞു.
സനദ്ദാന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. 150 പണ്ഡിതർക്ക് അൻവരി ബിരുദ വിതരണം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസല്യാർ നിർവഹിച്ചു.