കോലഞ്ചേരി: തമ്മാനിമറ്റം ചിറമ്പാട്ടുപടി ഭാഗത്ത് രണ്ടാഴ്ചയായി കുടിവെള്ളമെത്തുന്നില്ലെന്ന് പരാതി. ചൂണ്ടി സെക്ഷൻ പരിധിയിലുള്ള പ്രദേശമാണിത്. വാട്ടർ കണക്ഷൻ എടുത്തവർ കുടിവെള്ള ടാങ്കർ ലോറിയെയാണ് ആശ്രയിക്കുന്നത്. പരാതിപ്പെട്ടിട്ടും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.