കോലഞ്ചേരി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ബി.ആർ.സി യുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലനം നടത്തി. ജെ.സി.ഐ ഇന്ത്യ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പി.പി. കവിൻകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിക്കര ക്ളബ് പ്രസിഡന്റ് ലിജു സാജു അദ്ധ്യക്ഷനായി. തയ്യൽ പരിശീലനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ചെറിയാൻ, പ്രോഗ്രാം ഡയറക്ടർ വർഗീസ് എം.തോമസ്, സോൺ ഡയറക്ടർ മാനേജ്മെന്റ് ശ്രീജിത് ശ്രീധർ, സോൺ കോ ഓർഡിനേറ്റർ ടി.എ. മുഹമ്മദ്,ജോസ്ഫിൻ ധനേഷ്, വിഷ്ണു ഷാജി, ജിൻസി ലിജു,സാനി തോമസ്, അർജുൻ, ജിത്തുമോൻ, ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി. രമാഭായ്, ജോർജ് ജിജോ, കെ.വി. റെനി, ഐ.എച്ച്. റഷീദ, പി.വി. ബീന, എന്നിവർ സംസാരിച്ചു. തുണിസഞ്ചി, പഴ്സ്, പേപ്പർ കാരിബാഗ് എന്നിവ നിർമ്മിക്കുന്നതിലാണ് പരിശീലനം നൽകിയത്.