കോലഞ്ചേരി: ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ യൂത്ത് റെഡ്‌ക്രോസ് സൊസൈ​റ്റിയുടെയും ഡിസാസ്​റ്റർ മാനേജ്‌മെന്റ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്റെ സഹകരണത്തോടെ ശില്പശാല നടത്തി. സ്​റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.വി. ലത അദ്ധ്യക്ഷയായി. സനൽരാജ്, എൽദോസ് രാജു, ബിബിൻ ഔസേപ്പ്, അരവിന്ദ്, നന്ദു, എം.പി. പൂർണിമ, സി.എസ്. ആനന്ദ്ശങ്കർ, ഡോ. മനുശങ്കർ, കെ.ആർ. പ്രവീൺ എന്നിവർ പ്രസംഗിച്ചു.