കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രക്ഷിതാക്കൾക്കായി ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ. അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രീത ബാബുരാജ് അദ്ധ്യക്ഷയായി. ഡോ.കെ.ടി. മർക്കോസ് നേതൃത്വം നൽകി. പ്രിൻസിപ്പൽ ജേക്കബ് ജോർജ്, ഹെഡ്മിസട്രസ് ലിസി ജോൺ, ഭൂമിത്ര സേനാ ക്ലബ് കോ ഓർഡിനേ​റ്റർ ബിനു കെ. വർഗീസ്, സിമി ഡാനിയേൽ, സൂസൻ കെ. മാത്യു, ലീനി എം. നൈനാൻ എന്നിവർ സംസാരിച്ചു.