കോലഞ്ചേരി: 'യോദ്ധാവ് 'ഇന്നെത്തും, ഇനി മയക്കു മരുന്നു മാഫിയകളെ കുറിച്ച് രഹസ്യ വിവരങ്ങൾ ധൈര്യമായി നല്കാം. മയക്കു മരുന്നുകളെ കുറിച്ച് പൊലീസിനു രഹസ്യ വിവരം കൈമാറാനായി കേരള പൊലീസ് സൈബർ വിഭാഗം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.45 ന് മുഖ്യമന്ത്റി പിണറായി വിജയൻ ഇൻഫോപാർക്ക് ടി.സി.എസ് ആഡി​റ്റോറിയത്തിൽ നിർവഹിക്കും.

മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വേണ്ടി പൊതുജങ്ങൾക്ക് അതീവ രഹസ്യമായി വിവരങ്ങൾ കൈമാറുന്നതിനും,വിവരം നല്കിയ ആളുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും ഉതകും വിധമാണ് രൂപ കല്പന.


പ്ലേ സ്​റ്റോറിൽ നിന്നോ ആപ് സ്​റ്റോറിൽ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. മ​റ്റേതൊരു വാട്ട്‌സ് ആപ്പ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് വിവരങ്ങൾ അയക്കാം.വാട്ട്‌സ് ആപ്പ് നമ്പർ ഇന്ന് ഉദ്ഘാടന വേളയിൽ പ്രഖ്യാപിക്കും. വിവരങ്ങൾ പൂർണ്ണമായും രഹസ്യമായിരിക്കും.