പനങ്ങാട്: വിദ്യാഭ്യാസം നന്നാവാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പരസ്പരംസമർപ്പിതരാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പനങ്ങാട് വൊക്കേഷണൽഹയർസെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മ്ളേനം ഉദ്ഘാടനം ചെയ്യതു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യഥാർത്ഥ വിദ്യാഭ്യസം ഒരാളെ സ്വന്തം കാലിൽ നിലക്കാൻ പ്രാപ്തനാക്കുന്നതാണെന്ന് സ്വാമിവിവേകാനന്ദനെ ഉദ്ധരിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.
ശതാബ്ദിസ്മാരക പ്രത്യേക തപാൽ കവർ ചീഫ്പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദസമ്പത്തിന്റെ സാന്നിദ്ധ്യത്തിൽ ഗവർണർ പ്രകാശിപ്പിച്ചു. സ്കൂൾമാനേജർ,ഹെഡ്മാസ്റ്റർ,കുമ്പളം പഞ്ചായത്ത്പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സേവനം അനുഷ്ടിച്ച യശശരീരനായ വി.ഗോപിനാഥമേനോൻ കുമ്പളം പൗരാവലിയുടെ വകയായി നൽകിയ മരണാനന്തര ബഹുമതി അദ്ദേഹത്തിന്റെ സഹധർമ്മിണി ലീലാഗോപിനാഥമേനോൻ ഗവർണറിൽ നിന്നും സ്വീകരിച്ചു.പൂർവവിദ്യാർത്ഥിയും, ലൈറ്റ് ആൻഡ് സൗണ്ട് രംഗത്തെ മികച്ച സംരഭകനുമായ ആർ.ഇ.സി.പ്രോ മാനിജിംഗ് ഡയറക്ടർ പി.കെ.വേണുവിനെ ചടങ്ങിൽ ഗവർണർ ആദരിച്ചു. മാനേജിംഗ് ട്രസ്റ്റി ആശാസുനിൽ സ്വാഗതം പറഞ്ഞു.
ഹൈബി ഈഡൻ എം.പി.അദ്ധ്യക്ഷത വഹിച്ചു. എം.സ്വരാജ് എം.എൽ.എ, സീതാചക്രപാണി ശാരദസമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.