കൊച്ചി : കത്തുന്ന വെയിലിൽ ചുട്ടുപാെള്ളുകയാണ് കൊച്ചി.താപനില സർവകാല റെക്കോർഡുകളും ഭേദിച്ചാണ് മുന്നേറുന്നത്. .
ജില്ലയിലെ വിവിധയിടങ്ങളിൽ 37 ഡിഗ്രി മറികടക്കാൻ വെമ്പുമ്പോൾ വെന്തുരുകുകയാണ് നാടും നഗരവും.
തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം അനുവദിക്കണമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്
ഉരുകി ട്രാഫിക് പൊലീസ്
സുര്യാതപത്തെക്കുറിച്ചൊക്കെ നിരന്തരം അറിഞ്ഞാലും മുന്നറിപ്പുക ൾ കിട്ടിയാലും പൊള്ളുന്ന വെയിലിൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നവരാണ് ട്രാഫിക് പൊലീസുകാർ. വാഹനങ്ങളുടെ പുകയേറ്റ് വെയിൽ ചൂടിൽ നിന്നുവേണം ഇവർക്ക് ജോലി ചെയ്യാൻ.
#നിർമ്മാണത്തൊഴിലാളികൾ
. പിന്നെ നിർമാണ തൊഴിലാളികളുടെ കാര്യം പറയാനുണ്ടോ . വൻകിട നിർമ്മാണ കമ്പനികൾ അടക്കമുള്ളവ തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിച്ച് പൊരിക്കുകയാണ്. രാവിലെ 8 മണിക്ക് ജോലിക്ക് ഇറങ്ങുന്ന തൊഴിലാളികൾ വെെകീട്ട് 6 വരെ കനത്ത ചൂടേറ്റ് വേണം ജോലി ചെയ്യാൻ. ഉച്ചയ്ക്ക് 1 മണിക്ക് ഭക്ഷണത്തിനുശേഷം ചെറിയ ഒരു മയക്കം പിന്നെ രണ്ട് മണിക്ക് തന്നെ തിരികെ ജോലിയിൽ പ്രവേശിക്കുന്നു.
അന്യ സംസ്ഥാന തൊഴിലാളികളാണ് കൂടുതൽ കഷ്ടപ്പെടുന്നത്. . ഇവരാണ് നിർമാണ സാമഗ്രികളടക്കമുള്ളവ മുകളിലേക്ക് കൊണ്ടുപോകുന്നത് .വഴിയോരങ്ങളിലെ കാനകൾ വൃത്തിയാക്കുന്ന തൊഴിലാളികളുടെ അവസ്ഥയും ഭീകരം തന്നെ. ഇത് ശ്രദ്ധിക്കാൻ തൊഴിൽ വകുപ്പോ ആരോഗ്യ വകുപ്പോ ഒരു നടപടികയും സ്വീകരിച്ചിട്ടില്ല.
# കുട്ടികളെ ശ്രദ്ധിക്കണം
വെയിലത്ത് പുറത്തിറങ്ങുമ്പോൾ നിർജലീകരണം ഒഴിവാക്കാൻ ശുദ്ധജലം കുടിക്കാനും വെള്ളരിക്ക, ക്യാരറ്റ്, സവാള, തക്കാളി തുടങ്ങിയവ ചേർത്ത സലാഡുകൾ കഴിക്കാനും കുട്ടികളെ ശീലിപ്പിക്കണം. ചൂടത്ത് പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ലോഷൻ പുരട്ടണം
.