കൊച്ചി: ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംവരണവും ക്രീമിലെയർ മാനദണ്ഡങ്ങളും എന്ന വിഷയത്തിൽ നാളെ രാവിലെ പത്തിന് കാക്കനാട് ശ്രീനാരായണ സൗധത്തിൽ നടക്കുന്ന സെമിനാർ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി വിജയൻ പടമുഗൾ ഉദ്‌ഘാടനം ചെയ്യും. സമിതി സംസ്ഥാന സെക്രട്ടറി രതീഷ്. ജെ.ബാബു മുഖ്യാതിഥിയാകും. ജില്ല പ്രസിഡന്റ് ബൈജു.എൻ.കെ അദ്ധ്യക്ഷനാകും. സെക്രട്ടറി ദിലീപ് രാജ് ടി.ഡി സ്വാഗതം പറയും. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി വിഷയം അവതരിപ്പിക്കും. സംസ്ഥാന ട്രഷറർ എ.എസ്.ദിനേശൻ, ശ്രീനാരായണ സേവാസംഘം ഡയറക്ടർ പി.എം.മധു, എസ്.എൻ.ഡി.പി യോഗം 1000ാം നമ്പർ ശാഖ അഡ്മിനിസ്‌ട്രേറ്റർ എൽ.സന്തോഷ്, എസ്.എൻ.ഡി.പി തൃക്കാക്കര ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട്, പടമുഗൾ ശാഖ പ്രസിഡന്റ് കെ.കെ.നാരായണൻ, സമിതി ജില്ല ട്രഷറർ കെ.കെ.പീതാംബരൻ, എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ജില്ല വൈസ് പ്രസിഡന്റ് മോഹനൻ എം.എൻ നന്ദി പറയും.