വൈപ്പിൻ: ഫിഷറീസ് വകുപ്പ് മുനമ്പത്ത് സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല 17ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധന തുറമുഖ മാനേജ്‌മെന്റ് സൊസൈറ്റി പങ്കാളിത്ത വികസനത്തിന് മുനമ്പം മാതൃക എന്നതാണ് വിഷയം. രാവിലെ 10നു മുനമ്പം ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാലയിൽ എസ്. ശർമ്മ എംഎൽഎ അദ്ധ്യക്ഷനാകും.