വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ രക്ഷാകർതൃസംഗമവും ജൂനിയർ കേഡറ്റുകൾക്ക് കാക്കിയൂണിഫോം വിതരണവും നടത്തി. ഞാറക്കൽ എസ്.ഐ. സംഗീത് ജോബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ജെ. ആന്റണി സാബു അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസർ എം.ജി. പ്രദീപ്കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രധാനഅദ്ധ്യാപിക എ.കെ. ശ്രീകല, പി.ടി.എ അംഗം എ.എ. അബ്ദുൾ ഹക്കീം, ഡ്രിൽ ഇൻസ്ട്രക്ടർ ഇ.എം. പുരുഷോത്തമൻ, കമ്യൂണിറ്റി പൊലീസ് ഓഫീസർ കെ.ജി. ഹരികുമാർ, കേഡറ്റുകളായ ജാൻവി കൃഷ്ണ, ദേവിക കെ.എസ് എന്നിവർ പ്രസംഗിച്ചു.