വൈപ്പിൻ: നെടുങ്ങാട് റോഡ് ജല അതോറിറ്റി കുത്തിപ്പൊളിച്ചതിൽ പ്രതിഷേധം.
മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് സർക്കുലർ റോഡായി പ്രഖ്യാപിച്ചിട്ടുണ്ട് നൂറ് കണക്കിന് വൃക്ഷങ്ങളും കെട്ടിടങ്ങളും, മതിലുകളും, വേലികളും നീക്കം ചെയ്ത് ഇലക്ട്രിക്ക്-ടെലിഫോൺ പോസ്റ്റുകൾ മാറ്റി നിർമ്മിച്ചതാണ് ആറ് മീറ്റർ വീതിയിലുള്ള റോഡ്.
നെടുങ്ങാട് ദുർഗാദേവി ക്ഷേത്രത്തിനു സമീപം പൈപ്പ് ലൈൻ ചോർന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ചില ജനപ്രതിനിധികളുടേയും നേതൃത്വത്തിൽകുത്തിപ്പൊളിക്കാൻ ശ്രമിച്ചത് ജനങ്ങൾ തടഞ്ഞിരുന്നു..
റോഡ് കുത്തിപ്പൊളിക്കാതെ കുടിവെള്ളം വിതരണം ചെയ്യാൻ നായരമ്പലം ഗ്രാമപഞ്ചായത്ത് ആഫീസിൽ എടുത്ത തീരുമാനം അട്ടിമറിക്കുകയായിരുന്നു.കുറ്റക്കാർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് നെടുങ്ങാട് ഹെർബർട്ട് മാനാട്ടുപറമ്പ് റോഡ് നിർമ്മാണ കമ്മറ്റി ആവശ്യപ്പെട്ടു.