വൈപ്പിൻ: ജനതാദളിന്റെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ചെറായി ദേവസ്വംനടയിൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ബി.ബി. ഭട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.എം. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രൊഫ. ജോർജ് ജോസഫ്, ജില്ലാ പ്രസിഡന്റ് തമ്പി ചെള്ളാത്ത്, ജില്ലാ സെക്രട്ടറി പി.ആർ. മാണിക്യമംഗലം, സോമൻ കളമശേരി, രാഘവൻ അയ്യമ്പിള്ളി, എം.വി. ലോറൻസ്, മോഹൻദാസ് മുപ്പത്തടം തുടങ്ങിയവർ സംസാരിച്ചു.