കൂത്താട്ടുകുളം:കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി.ക്ലബ്ബ് അംഗങ്ങൾക്കായി ഇന്റർനെറ്റ് വിദഗ്ദ്ധപരിശീലനം നടന്നു. പി.ടി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെൽട്രോൺ മുൻ എൻജിനീയറും കൂത്താട്ടുകുളം എൻ.ഐ.ഐ.ടി.യുടെ ഡയറക്ടറുമായ ഇ.എം.വർഗ്ഗീസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം. ഗീതാദേവി സ്വാഗതം പറഞ്ഞു. തുടർന്ന് പുതുവേലി മാർ കുര്യാക്കോസ് കോളേജ് കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫ. ഡാൽബിന ഡാലൻ 'സൈബർ ലോകം അത്ഭുതങ്ങളുടെ ആകാശം' എന്ന വിഷത്തിൽ ക്ലാസ് നയിച്ചു. രണ്ടുബാച്ചുകളിൽ നിന്നുമായി അൻപത്താറ് ലിറ്റിൽ കൈറ്റുകൾ പങ്കെടുത്തു.