കൊച്ചി: ആലുവ കാരുകുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രം ഏർപ്പെടുത്തിയ ഒമ്പതാമത് പുരസ്കാരത്തിന് ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഗീതം, സാഹിത്യം, ക്ഷേത്രകലകൾ എന്നീ മേഖലകളിൽ അമൂല്യസംഭാവനകൾ നൽകിയവർക്കാണ് അവാർഡ് നൽകുന്നത്.


ക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിനമായ 19ന് വൈകിട്ട് 7 ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ റിട്ട.ജില്ല ജഡ്ജി സുന്ദരം ഗോവിന്ദ് പുരസ്കാരം സമ്മാനിക്കും. 15,001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എ.പി. ഹരിഹരൻ, വി.എസ്. സനോഷ്, പി.ജെ. പ്രദീപ്, എം.കെ. ശശി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.