കുറുപ്പംപടി: വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ റെഡ്‌ക്രോസ് സൊസൈറ്റിയുടേയും, ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബിന്റേയും സംയുക്താഭിമുഖ്യത്തിൽ പെരുമ്പാവൂർ റെസ്‌ക്യൂ സ്റ്റേഷന്റെ സഹകരണത്തോടെ ഏകദിന ശില്പശാല നടത്തി. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ അഗ്നിസുരക്ഷ സംബന്ധിച്ച ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സനൽരാജ്, എൽദോസ് രാജു, ബിബിൻ ഔസേഫ്, അരവിന്ദ്, നന്ദു എന്നിവർ ദൈനംദിന ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങളിൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷയെകുറിച്ച് ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ: പി. വി ലത അദ്ധ്യക്ഷത വഹിച്ചു. വൈ.ആർ.സി.എസ്. പ്രോഗ്രാം ഓഫീസർ പൂർണിമ എം. പി,ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ് കോ-ഓർഡിനേറ്റർ ആനന്ദ് ശങ്കർ സി. എസ്, ഐ. ക്യു. എ. സി.കോ-ഓർഡിനേറ്റർ ഡോ: മനുശങ്കർ, കോളേജിലെ മലയളവിഭാഗം മേധാവി പ്രവീൺ കെ. ആർ എന്നിവർ പ്രസംഗിച്ചു.