പറവൂർ : തുരുത്തിപ്പുറം ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് 35 വീടുകളുടെ താക്കോൽദാനവും പുതിയതായി നിർമ്മിക്കുന്ന 15 വീടുകളുടെ നിർമ്മാണോദ്ഘാടനവും നാളെ (ഞായർ) വൈകിട്ട് ആറിന് ഗോതുരുത്ത് മുസിരിസ് പൈതൃക സ്റ്റേജിൽ നടക്കും. ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. താക്കോൽദാനം ടൈസൻ എം.എൽ.എയും പുതിയ വീടുകളുടെ നിർമ്മാണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എയും സ്കോളർഷിപ്പ് വിതരണം എസ്.ശർമ്മ എം.എൽ.എയും ഉപഹാര സമർപ്പണം കെ.പി. ധനപാലനും നിർവഹിക്കും. കോട്ടപുറം രൂപതാ മെത്രാൻ ഡോ. ജോസഫ് കാരിക്കശേരി അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ഫ്രാൻസീസ് താണിയത്ത്. ഫാ. വർഗീസ് താണിയത്ത് , ജോസി വെയിൽസ് താണിയത്ത് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നൃത്തസംഗീതസന്ധ്യ.