kaithari-ulsavam-
പറവൂരിൽ കൈത്തറി നെയ്ത്ത് ഉത്സവം 2020 എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വ്യവസായ വാണിജ്യവകുപ്പ്, കൈത്തറി വസ്ത്ര ഡയറക്ടറുടെ കാര്യാലയം, ജില്ലാ വ്യവസായകേന്ദ്രം എന്നിവ ചേർന്നു നടത്തിയ ‘കൈത്തറി നെയ്ത്തുത്സവം – 2020’ എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മികച്ച നെയ്ത്തുകാർക്കുള്ള പുരസ്കാരം നഗരസഭാ ചെയർമാൻ ഡി. രാജ്കുമാറും നെയ്ത്തു മത്സരങ്ങളിലെ ജേതാക്കൾക്കുള്ള സമ്മാനം പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദനും വിതരണം ചെയ്തു. ഹാന്റക്സ് ഡയറക്ടർ ബോർഡ് അംഗം ടി.എസ്. ബേബി, ജില്ലാ വ്യവസായകേന്ദ്രം മാനേജർ സി. ജയ, ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി റജിസ്ട്രാർ കെ.എം. ലതിക, സംഘാടകസമിതി ചെയർമാൻ കെ.പി. സദാനന്ദൻ, കൺവീനർ സാജു സേവ്യർ, പി.എ. സോജൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ കൈത്തറി തൊഴിലാളികൾ, സഹകരണസംഘം ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി കലാപരിപാടികളും മത്സരങ്ങളും നടന്നു.