പറവൂർ : സെന്റർ ഫോർ ഇൻടാൻജിബിൾ ഹെറിറ്റേജ് സ്റ്റഡീസ്, പള്ളിയാക്കൽ സഹകരണ ബാങ്ക്, നാഷണൽ മ്യൂസിയം ഒഫ് നാച്വറൽ ഹിസ്റ്ററി എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന നാഷണൽ ഇൻടാൻജിബിൾ ഹെറിറ്റേജ് ഫെസ്റ്റിവൽ ഇന്ന് രാവിലെ പത്തിന് പള്ളിയാക്കൽ ബാങ്ക് ഫാർമേഴ്സ് സ്മാർട്ട് ക്ളാസ്റൂമിൽ നടക്കും. എം.എസ്. സ്വാമിനാഥൻ കോസ്റ്റൽ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. എൻ.ആർ. അനിൽകുമാർ പൊക്കാളിക്കൃഷിയെക്കുറിച്ച് പ്രഭാഷണം നടത്തും.