പറവൂർ : സർക്കാരിന്റെ ‘ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ചിറ്റാറ്റുകര കൃഷിഭവൻ നടത്തിയ പച്ചക്കറിത്തൈ വിതരണം മുസിരിസ് നാളികേര ഉത്പാദക സംഘം പ്രസിഡന്റ് ബാബു ജോർജിനു നൽകി പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ട്രീസ ബാബു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി.എ. സിമ്മി മുഖ്യപ്രഭാഷണം നടത്തി.