പറവൂർ : വഴിക്കുളങ്ങര പി.വൈ.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ആറിന് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച കെ. രേഖയുടെ ചെറുകഥയെ ആസ്പദമാക്കി സാഹിത്യ ചർച്ച നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്യും. എസ്. മണികണ്ഠൻ അദ്ധ്യക്ഷത വഹിക്കും. സുരേഷ് നെല്ലിക്കോട് വിഷയാവതരണം നടത്തും. എൻ.എ. മുരളീധരൻ, എം. ലീല തുടങ്ങിയവർ സംസാരിക്കും.