കുറുപ്പംപടി: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ തോട്ടുവ മംഗലഭാരതി ആശ്രമത്തിൽ നടരാജഗുരു ജയന്തി ദിനം ഇന്ന് ആഘോഷിക്കും. രാവിലെ 9 ന് ഹോമം, ഉപനിഷദ് പാരായണം തുടർന്ന് ചേർത്തല വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ പ്രവചനം നടത്തും. 10 ന് റിട്ട ജില്ലാ ജഡ്ജ് വി എൻ സത്യാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ജയന്തി സമ്മേളനം കവിയും സിനിമ ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. പത്മശ്രീ ആചാര്യ എം.കുഞ്ഞോൽ മാഷ് മുഖ്യാഥിതി ആയിരിക്കും. സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന നടരാജഗുരു സ്മൃതിയിൽ കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.എൻ വി നടേശൻ, ജയരാജ് ഭാരതി, പ്രൊഫ ആർ അനിലൻ, ഡോ സുമ ജയചന്ദ്രൻ, എം വി ജയപ്രകാശ്, കെ പി ലീലാമണി, സുനിൽ മാളിയേക്കൽ, കെ മോഹനൻ എം എസ്സ് സുരേഷ്, നിഷാന്ത് പി വി എന്നിവർ സംസാരിക്കും.പത്മശ്രീ പുരസ്‌കാരം ലഭിച്ച എം.കെ കുഞ്ഞോൽ മാഷിനെ വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ചടങ്ങിൽ ആദരിക്കുമെന്ന് ഗുരുകുലം സ്റ്റഡിസർക്കിൾ കൺവീനർ എം. എസ്. സുരേഷ് അറിയിച്ചു.