പറവൂർ : പറവൂർ - വടക്കേക്കര സർവീസ് സഹകരണ ബാങ്ക് കെയർഹോം പദ്ധതിയിൽ ചാലിൽ ഡെയ്സി ശേഖരന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം ടി.ആർ. ബോസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്, സെക്രട്ടറി കെ.എസ്. ജെയ്‌നി തുടങ്ങിയവർ പങ്കെടുത്തു.